Wednesday, March 25, 2026 Last Updated 59 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 06 Apr 2025 08.07 AM

മാസപ്പടി കേസ്; എസ്എഫ് ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; സിഎംആര്‍എല്‍ വീണ്ടും കോടതിയില്‍

masapadi case, cmrl

ന്യൂഡല്‍ഹി; മുഖ്യമന്ത്രി പിണറായിവിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ് ഐ ഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ വീണ്ടും കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. നാളെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിഎംആര്‍എല്‍ പുതിയ ഹര്‍ജി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഹര്‍ജിയില്‍ ആരാഞ്ഞിട്ടുണ്ട്. കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Sunday 06 Apr 2025 08.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google