Wednesday, March 25, 2026 Last Updated 6 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 07.27 PM

ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ക്ഷണക്കത്തുമുണ്ടാക്കി; തെളിവുകള്‍ പുറത്ത്‌

certificate

തിരുവനന്തപുരം; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് ആശുപത്രിയില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാന്‍ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നില്‍ ചാടിയത്. ആരോപണവിധേയനായ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ കഴിഞ്ഞ ദിവസം പീഡനക്കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്തിനെതിരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നത്. ട്രെയിനിംഗ് സമയത്താണ് ഇവരുവരും അടുപ്പത്തിലായത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന യുവതിയെ എറണാകുളത്തേക്ക് സുകാന്ത് വിളിച്ചുവരുത്തുമായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തി. ഇരുവരും വിവാഹിതരാണന്ന തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നാണ് ഈ രേഖകള്‍ പൊലീസിന് ലഭിക്കുന്നത്.

Ads by Google
Saturday 05 Apr 2025 07.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google