Wednesday, March 25, 2026 Last Updated 56 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 06.11 PM

കല്ലും മണ്ണും ദേഹത്തേക്ക് പതിച്ചു; ഇടുക്കിയിൽ വേനൽ മഴയിൽ ഒരു മരണം

ഏലത്തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
uploads/news/2025/04/774245/4.gif
photo - facebook

ഇടുക്കി: ഇടുക്കി സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ഉയർന്ന പ്രദേശത്ത് നിന്ന് മണ്ണും കല്ലും ദേഹത്തേക്ക് പതിച്ചായിരുന്നു മരണം. ഇയാളെ ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.
ഇടുക്കിയിലെ പല മേഖലകളിലും മഴ ശക്തമായി പെയ്യുകയാണ്. ഉച്ചയോടുകൂടി മഴ കനക്കുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായി തകർന്നിരുന്നു. വീട്ടിലുള്ളവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കടുത്ത വേനലിൽ ആശ്വാസം പകരുന്ന വേനൽ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നാളെ മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

Ads by Google
Saturday 05 Apr 2025 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google