Wednesday, March 25, 2026 Last Updated 57 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 04.24 PM

ഒഡിഷയിൽ മലയാളി വൈദികനെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ്

ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിൽനിന്നും ഇത്തരം നടപടിയുണ്ടാകാൻ പാടില്ല.
odisha, priest

ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ നടപടി വേണമെന്ന് സിബിസിഐ വക്താവ്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിൽനിന്നും ഇത്തരം നടപടിയുണ്ടാകാൻ പാടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം, വൈദികർക്ക് എതിരെ മാത്രമല്ല ആർക്ക് എതിരെയും ആക്രമണം ഉണ്ടാകാൻ പാടില്ലെന്നും സിബിസിഐ വക്താവ് ഫാ റോബിൻസൺ റോഡ്രി​ഗസ് പറഞ്ഞു.

മാർച്ച് 22നാണ് ഒഡിഷയിലെ ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിന് പോലീസിൽ നിന്ന് മർദനമേറ്റത്. സമീപത്തെ ​ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു.

ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പോലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പോലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Saturday 05 Apr 2025 04.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google