Wednesday, March 25, 2026 Last Updated 55 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 01.55 PM

ഗോകുലം ഗ്രൂപ്പിലെ ഇ.ഡി. റെയ്ഡ് ; 450 കോടിയുടെ വിദേശ ഇടപാട് തിരിച്ചറിഞ്ഞതായി സൂചന

uploads/news/2025/04/774214/gokulM.jpg

തിരുവനന്തപുരം: ഗോകുലം ഗ്രൂപ്പിലെ ഇ.ഡി. റെയ്ഡില്‍ 450 കോടിയുടെ വിദേശ ഇടപാട് തിരിച്ചറിഞ്ഞതായി സൂചന. കമ്പനിയുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും കോടികള്‍ എത്തിയെന്നും ഇത് സിനിമ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചോ എന്നാണ് അന്വേഷിക്കേണ്ടതെന്നും പറഞ്ഞു. ഗോകുലം ഗോപലന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായും ഇ.ഡി. സൂചന നല്‍കുന്നുണ്ട്.

ഫെമ ഉപ്യോഗിച്ചായിരുന്നു റെയ്ഡ് നടത്തിയതെന്നും തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്തിടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ഇ.ഡി. യെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് പറയുന്നു. ഒരാഴ്ചത്തെ പരിശോധന കൊണ്ടേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.

2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലും കോഴിക്കോടും ഗോകുലം ചിറ്റ്‌സിന്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. പി എം എല്‍ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന.

Ads by Google
Saturday 05 Apr 2025 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google