Wednesday, March 25, 2026 Last Updated 54 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 01.39 PM

മലപ്പുറം പ്രത്യേകരാജ്യമായിട്ടാണ് പരിഗണിക്കപ്പെടുന്നത് ; വിവാദപ്രസ്താവനകള്‍ നടത്തി വെള്ളാപ്പള്ളി

uploads/news/2025/04/774208/vellapally-nateasan-600-360.gif

മലപ്പുറം: മലപ്പുറത്തിനെതിരേ വിവാദപ്രസ്താവന നടത്തി എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം പ്രത്യേക രാജ്യമായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്നും ഇത് ചില ആളുകളുടെ പ്രത്യേക സംസ്ഥാനമാണെന്നും പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് സ്വതന്ത്രമായി അഭിപ്രായം പറയാനോ സ്വതന്ത്രമായി ശ്വസിക്കാനോ കൂടി കഴിയില്ലെന്നും പറഞ്ഞു. ചുങ്കത്തറയില്‍ ശ്രീനാരായണ കണ്‍വെന്‍ഷനില്‍ ആയിരുന്നു വിവാദ പരാമര്‍ശം. മലപ്പുറത്തെ പിന്നോക്കവിഭാഗങ്ങള്‍ വോട്ടുകുത്തി യന്ത്രങ്ങളാണെന്നും ഈഴവര്‍ക്ക് കടുത്ത അവഗണനയാണെന്നും അവര്‍ക്ക് വെറും തൊഴിലുറപ്പ് മാത്രമാണുള്ളതെന്നും പറഞ്ഞു.

രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. ഇവിടെ മുസ്ലിം ലീഗുകാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് ഈ അവഗണനക്കുള്ള കാരണമെന്നും പറഞ്ഞു.

Ads by Google
Saturday 05 Apr 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google