Wednesday, March 25, 2026 Last Updated 58 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 12.28 PM

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; ഗര്‍ഭഛിദ്രത്തിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്നും പിന്മാറി

uploads/news/2025/04/774202/sukanth.jpg

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനും സുകാന്ത് ശ്രമിച്ചു. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സുകാന്തിനെതിരേ ബലാത്സംഗകുറ്റവും ചുമത്തിയിട്ടുണ്ട്. ഒളിവിലായ സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുമുണ്ട്.

മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വ്യാജരേഖയുണ്ടാക്കി യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് സുരേഷ് ശ്രമം നടത്തിയിരുന്നു.

ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ശേഷം ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം സുകാന്തിനെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തയിട്ടില്ല.

Ads by Google
Saturday 05 Apr 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google