Wednesday, March 25, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 12.15 PM

വില്‍പ്പനക്കാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവ് 'പുഷ്' ; തസ്ലീമ നടന്മാര്‍ക്ക് വേണ്ടി പെണ്‍വാണിഭവും നടത്തി

uploads/news/2025/04/774200/thaslima.jpg

ഹൈബ്രിഷ് കഞ്ചാവുമായി ആലപ്പുഴയില്‍ നിന്നും പിടികൂടപ്പെട്ട തസ്‌ളീമയ്ക്ക് എതിരേ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടും ആരോപണം. സിനിമാ നടന്മാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായിട്ടാണ് വിവരം. ലഹരിക്ക് പുറമെ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചവിവരം പോലീസ് കണ്ടെത്തിയതായി വിവരമുണ്ട്.

ചിത്രം അയച്ചു നല്‍കിയതിനൊപ്പം 25,000 രൂപ നല്‍കണമെന്ന ചാറ്റും ലഭിച്ചു. രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ളീമയേയും കൂട്ടാളിയെയും പിടികൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. ആറ് കിലോ 'പുഷ്' കിട്ടിയെന്ന തസ്ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ രഹസ്യനാമമാണ് 'പുഷ്' എന്നാണ് പോലീസ് പറയുന്നത്.

തസ്ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ചിട്ടുള്ള വാഹനമായിരുന്നതിനാല്‍ എവിടെയെല്ലാം ഇവര്‍ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും എക്സൈസിന് ലഭിക്കും. തിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്.

അതേസമയം തസ്ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലന്‍ഡില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. തസ്‌ളീമയുടെ ലഹരിക്കച്ചവടത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് സംശയിക്കുന്നത്.

Ads by Google
Saturday 05 Apr 2025 12.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google