Wednesday, March 25, 2026 Last Updated 56 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 10.33 AM

കണ്ണൂരില്‍ 12 കാരിയുടെ സഹോദരനെയും പീഡനത്തിനിരയാക്കി ; യുവതിക്കെതിരേ വീണ്ടും പോക്‌സോകേസ്

uploads/news/2025/04/774189/merlin.jpg

കണ്ണൂര്‍: കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ യുവതിക്കെതിരേ പെണ്‍കുട്ടിയുടെ സഹോദരനെ പീഡിപ്പിച്ചെന്നും കേസ്. തളിപ്പറമ്പില്‍ 12 കാരിയെ പീഡിപ്പിച്ചതിന് പിടിയിലായിരിക്കുന്ന 23 കാരി സ്‌നേഹ മെര്‍ലിനെതിരേയാണ് തളിപ്പറമ്പ് പോലീസ് അടുത്ത കേസും എടുത്തിരിക്കുന്നത്. സ്‌നേഹയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ 15 വയസ്സുകാരന്‍ സഹോദരനെ പീഡിപ്പിച്ചെന്നാണ് അടുത്ത കേസ്.

യുവതിക്കെതിരേ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ പോക്‌സോകേസും ചുമത്തി. ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞമാസമായിരുന്നു ഇതില്‍ കേസെടുത്തത്. കുട്ടിയുടെ സ്‌കൂള്‍ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയ മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അദ്ധ്യാപിക ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പില്‍ മുമ്പും പോക്‌സോകേസുണ്ട്. പീഡനത്തിന് ഇരയായ വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി നിര്‍ബന്ധിച്ച് പീഡനത്തിരയാക്കിയെന്ന് 15കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 05 Apr 2025 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google