Wednesday, March 25, 2026 Last Updated 52 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 05 Apr 2025 10.13 AM

ആശങ്കയോടെ ബി.ജെ.പി. നേതൃത്വം ; മുനമ്പത്തു വെള്ളം കോരി, ജബല്‍പൂരില്‍ കലമുടച്ചോ?

uploads/news/2025/04/774187/BJP-flag.gif

കോട്ടയം: വഖഫ് നിയമഭേദഗതി ബില്‍ പാസാക്കിയതിലൂടെ ക്രൈസ്തവ വിഭാഗങ്ങളില്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭയില്‍, ലഭിച്ച സ്വീകാര്യത ജബല്‍പുര്‍ സംഭവത്തിലൂടെ നഷ്ടമാകുമോയെന്ന ആശങ്കയില്‍ ബി.ജെ.പി. നേതൃത്വം.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ടാണു വഖഫ് ബില്ലിന് അനുകൂലമായ നിലപാട് കത്തോലിക്കാ സഭ കൈക്കൊണ്ടത്. ബില്ലിനെ അനൂകൂലിക്കണമെന്ന സഭയുടെ ആവശ്യം ഇടത്, യു.ഡി.എഫ്. എം.പിമാര്‍ തള്ളിയതോടെയാണു ബി.ജെ.പിക്കു വീണ്ടും പ്രതീക്ഷയുടെ ചിറകുകള്‍ മുളച്ചത്.

വഖഫ് ബില്‍ പാസായ അര്‍ധരാത്രിയില്‍ മുനമ്പത്ത് സ്ത്രീകളടക്കമുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമുദ്രാവാക്യവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ഇതിനിടെയാണു മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ വൈദികര്‍ക്കുനേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആ്രകമണമുണ്ടായത്. ഇത് മുനമ്പത്തു വലിയ ചര്‍ച്ചയായില്ലെങ്കിലും സംസ്ഥാനതലത്തില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ജബല്‍പുര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്്ക്ക് കത്തയച്ചു. വഖഫ് ബില്ലിലൂടെ ബി.ജെ.പി. പക്ഷത്തേക്കു ചാഞ്ഞ കത്തോലിക്കാ സഭയുടെ മനസ് മാറ്റാന്‍ ജബല്‍പുര്‍ സംഭവം ആയുധമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇരുമുന്നണികളും.

Ads by Google
ഷാലു മാത്യു
Saturday 05 Apr 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google