Wednesday, March 25, 2026 Last Updated 59 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 08.08 PM

ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

priest, police register

മധ്യപ്രദേശിലെ ജബല്‍പൂരില്‍ 2 വൈദികാരെ വിഎച്ചപി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആക്രമണം നടന്ന് 4 ദിവസത്തിന് ശേഷമാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്.

ഭാരതീയ ന്യായ സംഹിത പ്രകാരം കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കണ്ടാല്‍ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ സാഹു പിടിഐയോട് പറഞ്ഞു. എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയില്ല.

മാര്‍ച്ച് 31 നായിരുന്നു ജബല്‍പൂര്‍ കത്തോലിക്കാ രൂപതയുടെ വികാരി ജനറല്‍ ഫാദര്‍ ഡേവിസ് ജോര്‍ജിനും ജബല്‍പൂര്‍ രൂപത കോര്‍പ്പറേഷന്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ് തോമസിനും റാഞ്ചി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് വിഎച്ച്പി ബജ്രംഗംദള്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.

Ads by Google
Friday 04 Apr 2025 08.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google