Wednesday, March 25, 2026 Last Updated 58 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 06.23 PM

കരുമാലൂർ വധക്കേസ്; പ്രതിയെ വെറുതെ വിട്ടു

2024 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
karumalur murder case
photo; representative image

കൊച്ചി : കരുമാലൂരിൽ പിതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട് കോടതി. പ്രതിക്കെതിരായ കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന് പറവൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.അരുൺ വിജയനെയാണ് കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷന്റെ വാദങ്ങൾ സംശയതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കി.

2024 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൊലപാതക നടന്ന ദിവസം രാവിലെ മദ്യപിച്ചെത്തിയ പിതൃസഹോദരനായ രാജപ്പൻ അരുണിനെ ഉപദ്രവിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു.

അരുൺ അംഗ്ലേയറിന്റെ കഷണം കൊണ്ട് രാജപ്പനെ തലക്കടിച്ചു വീഴ്‌ത്തി. തുടർന്ന് നെഞ്ചിലും വയറ്റിലും ചവിട്ടി പരുക്കേൽപ്പിച്ചു. അവശനായ രാജപ്പനെ വൈകിട്ട് പ്രതി തന്നെ ആശുപതിയിലെ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരണപ്പെടുകയായിരുന്നു.

Ads by Google
Friday 04 Apr 2025 06.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google