Wednesday, March 25, 2026 Last Updated 1 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 06.08 PM

എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസം കൂടി ഐസിയുവിൽ തുടരും

എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
mm mani

മധുരയിലെ അപ്പോളോ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെൻ്റിലേറ്ററിൽ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിശ്രമത്തിലിരിക്കുന്നതിനിടെയാണ് എംഎം മണി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിൽ എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കവെ വീണ്ടും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ഹൃദയാഘാതം കൂടി സംഭവിച്ചത്.സംഭവത്തെ തുടർന്ന് സിപിഎമ്മിന്റെ നിരവധി മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി .

Ads by Google
Friday 04 Apr 2025 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google