Wednesday, March 25, 2026 Last Updated 55 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 05.32 PM

തീറ്റ കൊടുക്കുന്നതിനിടെ പോത്ത് കുത്തി; എറണാകുളത്ത് ഗൃഹനാഥന് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
uploads/news/2025/04/774022/6.gif
photo; representative image

കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Ads by Google
Friday 04 Apr 2025 05.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google