Wednesday, March 25, 2026 Last Updated 16 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 03.30 PM

ധാര്‍മികതയോ സത്യസന്ധതയോ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം; രാജീവ് ചന്ദ്രശേഖര്‍

rajiv chandrasekar

എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ മകള്‍ പ്രതിയായ സാഹചര്യത്തില്‍ ധാര്‍മികതയോ സത്യസന്ധതയോ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതി താന്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്താമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജബല്‍പൂര്‍ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങള്‍ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകള്‍ ഉണ്ടാകുമല്ലോ. അല്ലാതെ സര്‍ക്കാരോ പാര്‍ട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഈ വിഷയം ഞാന്‍ വിശദമായി പഠിച്ചിട്ടില്ല.

രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാര്‍ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടുമെന്നും പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ മറന്നു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടും വരെ ബിജെപി കൂടെയുണ്ടാകും.

Ads by Google
Friday 04 Apr 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google