Wednesday, March 25, 2026 Last Updated 57 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 03.13 PM

'മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കും'; യുവതിയെ ഭീഷണിപ്പെടുത്തിയ 44കാരന്‍ അറസ്റ്റില്‍

arrested

തൃശൂര്‍;
പെരിങ്ങോട്ടുകര സ്വദേശിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പൂങ്കുന്നം സ്വദേശി ഷബീര്‍ ഷംസുദ്ദീന്‍ (44) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അന്വേഷണ സംഘത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, സൂരജ്, ദീപക്, അജ്മല്‍ എന്നിവരുണ്ടായിരുന്നു.

Ads by Google
Friday 04 Apr 2025 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google