Wednesday, March 25, 2026 Last Updated 35 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 01.22 PM

നടന്‍ രവികുമാര്‍ അന്തരിച്ചു ; നൂറിലേറെ സിനിമയില്‍ അഭിനയിച്ച താരം

uploads/news/2025/04/773999/ravikumar.jpg

തിരുവനന്തപുരം: മലയാളത്തില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടന്‍ രവികുമാര്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. അങ്ങാടിയും അനുപല്ലവിയും അടക്കം ഒട്ടേറെ ഹിറ്റ് സിനിമയില്‍ അഭിനയിച്ചിട്ടുള്ള രവികുമാര്‍ അനേകം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ളയാളാണ്. 1970 കളിലും 80 കളിലും നായകനും വില്ലനുമായി അനേകം സിനിമകള്‍ ചെയ്ത് ശ്രദ്ധ നേടിയിരുന്നു.

1976 ല്‍ മധുവിനെ നായകനാക്കി എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'അമ്മ' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 1974 ല്‍ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയില്‍ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു

Ads by Google
Friday 04 Apr 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google