Wednesday, March 25, 2026 Last Updated 30 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 11.02 AM

എരുമേലി ഫോറസ്റ്റ് റേഞ്ചില്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ ഷൂട്ട് ചെയ്യും ; ഒരു വര്‍ഷം സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികള്‍

uploads/news/2025/04/773984/gun.jpg

മുണ്ടക്കയം: ഒരു വര്‍ഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികള്‍,കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് മുണ്ടക്കയം വണ്ടന്‍പതാല്‍ വട്ടക്കുന്നേല്‍ സജോ വര്‍ഗീസ്.വിവിധ പഞ്ചായത്തുകള്‍ കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നല്‍കി നിയോഗിച്ച ഷൂട്ടര്‍കൂടിയാണ് സജോ വര്‍ഗീസ്. ഇതിനു പുറമേ എരുമേലി ഫോറസ്റ്റ് റേഞ്ചില്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പ് നിയോഗിക്കുന്നതും സജോയെയാണ്.

എരുമേലി പഞ്ചായത്തിലെ കണമലയാണ് സജോയുടെ ജന്മസ്ഥലം. മുണ്ടക്കയത്ത് സി.സി കാമറ, ഇന്‍വെര്‍ട്ടര്‍, സോളാര്‍ സ്ഥാപനം നടത്തി വണ്ടന്‍പതാലില്‍ താമസമാക്കിയതോടെ സജോ വാഴകൃഷിയും നടത്തിയിരുന്നു. പതിവായി വാഴത്തോട്ടത്തില്‍ പന്നികള്‍ എത്തിത്തുടങ്ങിയതോടെയാണ് സജോയും പന്നികളും തമ്മില്‍ ശത്രുത തുടങ്ങുന്നത്. തോക്ക് ലൈസന്‍സ് കിട്ടുന്നതിന് മുമ്പ് പന്നികളെ തടയാന്‍ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. പലയിടത്തും കാട്ടുപന്നികള്‍ ശല്യമായതോടെ സജോ തന്റെ തോക്കുമായി സൗജന്യസേവനമായി എത്തിത്തുടങ്ങി.

കൊക്കയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, വെച്ചൂച്ചിറ, പെരുവന്താനം, പെരുനാട്, കൂരോപ്പട പഞ്ചായത്തുകള്‍ സജോയ്ക്ക് ഷൂട്ടര്‍ ചുമതല രേഖാമൂലം നല്‍കി. പഞ്ചായത്തുകള്‍ ഇതിന് പ്രതിഫലം നല്‍കാന്‍ വ്യവസ്ഥ ആയതോടെ പത്ത് പന്നികളെ കൊന്നതിന്റെ പ്രതിഫലം കിട്ടിയെന്ന് സജോ പറഞ്ഞു. പന്നിയെ കൊല്ലാന്‍ വിളി വരുമ്പോള്‍ മുണ്ടക്കയത്തെ സ്വന്തം സ്ഥാപനത്തിലെ ജോലി വിട്ടിട്ടാണ് സജോ ബൈക്ക് എടുത്തു പായുന്നത്. പലപ്പോഴും രാത്രിയില്‍ പോകേണ്ടിവന്നിട്ടുണ്ട്. ഇനിയും ഈ സേവനം തുടരാനാണ് തീരുമാനം. ഭാര്യ: ഡിന്റ. ഡിയ, ഡില്‍ജോ, ഡിയോണ്‍ എന്നിവര്‍ മക്കളാണ്.

Ads by Google
Friday 04 Apr 2025 11.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google