Wednesday, March 25, 2026 Last Updated 59 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 10.19 AM

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്ക് സിപിഎം പ്രതിരോധം ; രാഷ്ട്രീയ പ്രേരിത കേസുകളെന്ന് വിമര്‍ശിച്ച് നേതാക്കള്‍

uploads/news/2025/04/773976/MV-Govindan.jpg

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെതിരേ പ്രോസിക്യൂഷന്‍ നടപടിയില്‍ പ്രതിരോധം തീര്‍ത്ത് പാര്‍ട്ടി. നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിത കേസുകളാണെന്നും മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

കമ്പനിയും വീണയും കേസ് നടത്തുമെന്നും പാര്‍ട്ടിയില്‍ തല്‍ക്കാലം ഏറ്റെടുക്കില്ലെന്നു ചര്‍ച്ച ചെയ്യുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിക്കെതിരേ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി

എസ്എഫ്‌ഐഒ നീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്. പാര്‍ട്ടിയില്‍ തല്‍ക്കാലം ചര്‍ച്ചയില്ലെന്നും സിപിഎം കേന്ദ്രക്കമ്മറ്റിയും നിലപാട് എടുത്തിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വം ഒന്നടങ്കം മുഖ്യമന്ത്രിയുടെ മകള്‍ക്കായി രംഗത്ത് വന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഗൂഡാലോചന സംശയിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയുടെ നടപടി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും പറഞ്ഞു.

പിണറായിക്കെതിരായുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ടും പ്രതികരിച്ചു. മകളെ പ്രതിയാക്കി മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രകാശ് കാരാട്ടും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമാണെന്നും ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് കെകെ ശെലജയുടെ പ്രതികരണം. അതേസമയം കേസില്‍ സമന്‍സ് അയയ്ക്കാനൊരുങ്ങുകയാണ് എസ്എഫ്‌ഐഒ.

Ads by Google
Friday 04 Apr 2025 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google