Wednesday, March 25, 2026 Last Updated 0 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 09.05 AM

പാര്‍ട്ടികോണ്‍ഗ്രസിനിടയില്‍ മാസപ്പടിക്കേസ് കൊണ്ടുവരുന്നു ; ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനെന്ന് സിപിഎം

മാസപ്പടിക്കേസില്‍ സിപിഎം നേതാക്കളുടെ പ്രതികരണം. സമ്മേളനത്തിനിടയില്‍ കൊണ്ടുവരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍
uploads/news/2025/04/773970/MA-baby.gif

മധുര: സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസ് നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേയുള്ള മാസപ്പടി കേസ് കേന്ദ്ര ഏജന്‍സികളുടെ നീക്കം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്ന സമയം നോക്കി ഏജന്‍സികള്‍ നടത്തുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമാണെന്നും പറഞ്ഞു.

ഇവിടെ ലക്ഷ്യം വെച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയാണെന്നും എന്നാല്‍ എസ്എഫ്‌ഐഒ യുടെ നീക്കം നിയമപരമായി നേരിടാവുന്നതേയുള്ളെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ കഴിയുമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ഇന്നലെ കോണ്‍ഗ്രസും ബിജെപിയും പറഞ്ഞിരുന്നു. കേസ് പാര്‍ട്ടിയേയും പിണറായിയും ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അപക്വമാണ് എന്നും ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തി നേരിടും എന്നായിരുന്നു ഇന്നലെ എംഎ ബേബി ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ പ്രതികരിച്ചത്.

കേസില്‍ പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ പാര്‍ടിക്ക് എതിരായാല്‍ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. മാസപ്പടി ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതാണ്. അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞ കേസില്‍ വേറെ തലത്തില്‍ ഇടപെട്ടാല്‍ കേരളത്തിലെ ജനം തിരിച്ചറിയുമെന്ന് എ.കെ. ബാലനും പറഞ്ഞു. സമ്മേളനം നടക്കുമ്പോള്‍ കുറ്റപത്രം കൊടുക്കുന്നത്തിന്റെ കാരണം വ്യക്തമാണെന്നും ഉള്ളി പൊളിച്ചത് പോലെയാണ് കേസെന്നും എ കെ ബാലന്‍ പറഞ്ഞു.

അതേസമയം മാസപ്പടി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നാണ് ഉറ്റുനോക്കുന്നത്. കേസില്‍ വീണ അടക്കമുള്ളവര്‍ക്ക് ഉടന്‍ എസ്എഫ്‌ഐഒ സമന്‍സ് അയച്ചേക്കും. ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവും ആര്‍ഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്‌ഐഒയും മുഖ്യമന്ത്രിയുടെ മകള്‍ക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ് കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുമ്പാകെ സമര്‍പ്പിച്ച്, പ്രോസിക്യൂഷന്‍ അനുമതി നേടിയാണ് ഏജന്‍സിയുടെ നീക്കം. തുടര്‍നടപടികള്‍ക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷന്‍ നടപടികള്‍ എസ്എഫ്‌ഐഒ വേഗത്തിലാക്കി. രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍, എസ്എഫ്‌ഐഒ ഇനി വീണാവിജയന്റെ അറസ്റ്റിന് മുതിരുമോ എന്നുള്ളതാണ് നിര്‍ണ്ണായകം. അതേസമയം കുറ്റപത്രം റദ്ദാക്കാന്‍ വീണയടക്കമുള്ള പ്രതികള്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Ads by Google
Friday 04 Apr 2025 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google