Wednesday, March 25, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Apr 2025 03.57 PM

വഖഫ് ബില്ല് പാസാക്കിയത് നന്നായി,രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടും

rajeev chandrasekhar

പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശന്‍. രാജീവ് ചന്ദ്രശേഖര്‍ ശുദ്ധനായ രാഷ്ട്രീയക്കാരനാണ്. വളഞ്ഞ വഴി അറിയാത്ത നേതാവാണ്. ബിജെപിയില്‍ എല്ലാവരും ഒരേ ഗ്രൂപ്പായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അണിനിരക്കുമെന്നാണ് വിശ്വാസം. കഴിവുള്ള കച്ചവടക്കാരന്‍ ആയ നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.

വഖഫ് ബില്‍ പാസാക്കിയത് നന്നായി. മുനമ്പം പ്രശ്‌നം പരിഹരിക്കാനാകും. ബില്‍ മുസ്ലിങ്ങള്‍ക്ക് എതിരല്ല. നിയമം ഗുണപരമാണ്. മുസ്ലിങ്ങളുടെ ശക്തി തെളിയിച്ചതാണ് ലോക്‌സഭയില്‍ കണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എമ്പുരാന്‍ സിനിമ കണ്ടില്ല. സിനിമ കാണുന്ന സ്വഭാവം ഇല്ല. അതിനെക്കുറിച്ച് പലരും പലതും പറയുന്നു. കൂടുതല്‍ പറയിപ്പിച്ച് എന്നെ കുഴപ്പിക്കേണ്ട എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

വെള്ളാപ്പള്ളിയുമായി കാലങ്ങളായുള്ള ബന്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇത് രാഷ്ട്രീയ സന്ദര്‍ശനം അല്ല. സന്ദര്‍ശനത്തിനുശേഷം വലിയ ഊര്‍ജ്ജത്തോടെയാണ് താന്‍ മടങ്ങുന്നത്. വെള്ളാപ്പള്ളിയുമായി ഉള്ളത് വ്യക്തിബന്ധം. ഈഴവ വോട്ട് ബിജെപിക്ക് ലഭിക്കുന്നത് ചോര്‍ച്ചയിലൂടെ അല്ല. പുതിയ കാലത്ത് നല്ല പാര്‍ട്ടിക്ക് ആളുകള്‍ വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Ads by Google
Thursday 03 Apr 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google