Wednesday, March 25, 2026 Last Updated 5 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Apr 2025 01.58 PM

ടൗണിൽ പച്ചക്കറി കച്ചവടം, കടയിൽ നിന്നും ജീപ്പിൽ നിന്നും പിടികൂടിയത് തോക്കും തിരകളും കഞ്ചാവും

1.25 കിലോ കഞ്ചാവ്, 2 തോക്കുകൾ, അഞ്ച് തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണ് പെരിന്തൽമണ്ണ വെട്ടത്തൂരിലെ കടയിൽ നിന്ന് കണ്ടെത്തിയത്
arrest

പെരിന്തൽമണ്ണയിലെ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും പിടികൂടിയ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. 1.25 കിലോ കഞ്ചാവ്, 2 തോക്കുകൾ, അഞ്ച് തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണ് പെരിന്തൽമണ്ണ വെട്ടത്തൂരിലെ കടയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ മണ്ണാർമല കിഴക്കേത്തല കിളിയേങ്ങൽ ഷറഫുദ്ദീ (40)നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ പി എം ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ആയുധങ്ങളും ലഹരിമരുന്നും വെട്ടത്തൂർ ടൗണിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഷറഫുദ്ദീന്റെ കടയിൽ നിന്നാണ് പിടികൂടിയത്. നാടൻതോക്കും തിരകളും കടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റൊരു തോക്ക് ജീപ്പിനുള്ളിലും. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളും തിരകളുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Ads by Google
Thursday 03 Apr 2025 01.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google