Wednesday, March 25, 2026 Last Updated 2 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Apr 2025 11.18 AM

എക്‌സൈസ് തസ്‌ളീമയെ പൊക്കിയത് മൂന്ന് മാസം കാത്തിരുന്ന് ; അന്വേഷണം സിനിമാമേഖലയിലേക്കും നീളുന്നു

uploads/news/2025/04/773777/firoz-and-thslima.jpg

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ എക്‌സൈസ് സംഘം യുവതിയെ പിടികൂടിയത് മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍. ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താനയെ ആലപ്പുഴയില്‍ എത്തിച്ചായിരുന്നു എക്‌സൈസ് സംഘം കുടുക്കിയത്. ഓമനപ്പുഴ തീരദേശ റോഡില്‍ വച്ചാണ് ഇവരെ തൊണ്ടിസഹിതം പിടികൂടിയത്.

കാര്‍ വാടകയ്ക്ക് എടുത്താണ് ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കിയ ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കര്‍ വിവരങ്ങളും ശേഖരിക്കുമെന്ന് എക്‌സൈസ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇടപാട്.

പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളില്‍ ഡിലീറ്റ് ചെയ്യപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയയ്ക്കാനുള്ള നീക്കത്തിലാണ് എക്‌സൈസ്. തസ്‌ളീമയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിനിമാമേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എക്‌സൈസ്. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുല്‍ത്താന. എട്ട്് ഭാഷകളില്‍ പ്രാവീണ്യമുള്ള ഇവര്‍ക്ക് തിരക്കഥ വിവര്‍ത്തനം ചെയ്തു കൊടുക്കുന്നതാണ് ജോലി.

പ്രതികള്‍ ഷൈന്‍ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി നല്‍കിയതായി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്‌സൈസിനോട് വെളിപ്പെടുത്തിയത്. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്‌സൈസ് സംഘം പറയുന്നു.

Ads by Google
Thursday 03 Apr 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google