മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയില്‍ നിന്നാണ് പിടികൂടിയത്.ഒന്നരകിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളും പിടിച്ചെടുത്തു. മണ്ണാര്‍മല സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. ഡാന്‍സാഫും മേലാറ്റൂര്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.വെട്ടത്തൂര്‍ ജംഗ്ഷനിലെ കടയില്‍ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.