Wednesday, March 25, 2026 Last Updated 3 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 05.20 PM

ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍; കെ സുരേന്ദ്രന്റെയും മുരളീധരന്റെയും വിശ്വസ്തരെ നീക്കി , സ്വന്തം വിശ്വസ്തന് ആദ്യ നിയമനം

കെ സുരേന്ദ്രന്റെയും മുരളീധരന്റെയും വിശ്വസ്തരെ നീക്കിയാണ് അനൂപ് ആന്റണിക്ക് ചുമതല നല്‍കിയിരിക്കുന്നത്
uploads/news/2025/04/773599/2.gif
photo - facebook

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയിലേക്കുള്ള ആദ്യ നിയമനം നടത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് മീഡിയ, സോഷ്യല്‍ മീഡിയകളുടെ ചുമതല നല്‍കി. നേരത്തെയുണ്ടായിരുന്നവരെ വെട്ടിയാണ് ഈ നീക്കം.

നേരത്തെ സോഷ്യല്‍ മീഡിയ ജയശങ്കറും മീഡിയ സുവര്‍ണ പ്രസാദുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ജയശങ്കര്‍ മുരളീധരന്റെയും സുവര്‍ണ പ്രസാദ് കെ സുരേന്ദ്രന്റെയും വിശ്വസ്തരായിരുന്നു. എന്നാല്‍ ഇരുവരെയും നീക്കിയാണ് തന്റെ വിശ്വസ്തനായ അനൂപിന് രാജീവ് ചന്ദ്രശേഖര്‍ ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം സംസ്ഥാന ഭാരവാഹികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിന് മുൻപാണ് അനൂപ് ആന്റണിക്ക് ചുമതല നൽകിയിരിക്കുന്നത്. അനൂപ് ആന്റണി സംസ്ഥാന ഭാരവാഹിയാകുമെന്ന് സൂചനയുമുണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുധീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിടുക്കത്തിലുള്ള ഈ നീക്കം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം.

Ads by Google
Wednesday 02 Apr 2025 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google