Wednesday, March 25, 2026 Last Updated 58 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 02.54 PM

സ്വർണത്തിന് റെക്കോർഡ് വില തന്നെ, നെഞ്ചുതകർന്ന് സ്വർണാഭരണ ഉപഭോക്താക്കൾ

എട്ട് ദിവസംകൊണ്ട് 2,600 രൂപയാണ് സ്വർണത്തിന് വർധിച്ചത്
uploads/news/2025/04/773586/00.gif
photo; representative image

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,980 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.

അതേസമയം, താൽക്കാലികമായ ഒരു ചാഞ്ചാട്ടം സ്വർണ്ണവിലയിൽ ഉണ്ടായാലും വരും ദിവസങ്ങളിൽ വില മുന്നോട്ട് തന്നെയായിരിക്കുമെന്നാണ് സൂചന. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന്. പവൻ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ

Ads by Google
Wednesday 02 Apr 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google