Wednesday, March 25, 2026 Last Updated 0 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 12.23 PM

വഖഫ് ബില്‍ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നു; ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ളീംലീഗ്

uploads/news/2025/04/773567/waqaf-bill.jpg

മലപ്പുറം: വഖഫ് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഇത് ഒരു പ്രത്യേക ജനവിഭാഗങ്ങളെ വെച്ചുള്ള നീക്കമാണെന്നും മുസ്‌ളീംലീഗ്. അത് മതേതര കക്ഷികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പറഞ്ഞു. വഖഫ് മുസ്‌ളീം വിഭാഗത്തിന്റെ വിശ്വാസപരമായ അവകാശമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

ബില്ല് സഭയില്‍ പാസ്സാക്കപ്പെട്ടാല്‍ ഇന്ത്യയില്‍ ഉടനീളം നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വഖഫ് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ധാരണയായിരുന്നു.

ഇന്‍ഡ്യാ സഖ്യത്തിലെ മുഴുവന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയൂം ചെയ്തിരുന്നു. ഇതിന് പുറമേ കോണ്‍ഗ്രസിലെ എംപിമാരുമായും രാഹുല്‍ പ്രത്യേകം കൂടിക്കാഴ.ച നടത്തിയിരുന്നു. സിപിഐഎം എംപിമാരോട് ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഒഴിവാക്കി സഭയിലെത്താനും നിര്‍ദേശിച്ചു. അതേസമയം ബില്‍ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ലോക്‌സഭയില്‍ വെക്കുക. എട്ടു മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വിഷയത്തില്‍ സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപിക രംഗത്ത് വന്നിരുന്നു.

Ads by Google
Wednesday 02 Apr 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google