Wednesday, March 25, 2026 Last Updated 5 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 10.59 AM

പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയെ ഒഴിവാക്കി ; നടപടി കേരളഘടകം നേതാക്കളുടെ ഇടപെടലില്‍

uploads/news/2025/04/773561/cpim.jpg

മധുര: മധുരയില്‍ ആരംഭിച്ചിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിദേശപ്രതിനിധിയെ ഒഴിവാക്കി. യുകെ ബിസിനസുകാരനും മലയാളിയുമായ രാജേഷ് കൃഷ്ണയെയാണ് ഒഴിവാക്കിയത്. കേരള ഘടകം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

കേന്ദ്രക്കമ്മറ്റിയില്‍ ഉയര്‍ന്നുവന്ന തീരുമാനത്തിന് പിന്നാലെയാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കിയത്. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും രാജേഷ് കൃഷ്ണയെ ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ. ഇന്നലെ മധുരയിലെത്തിയ രാജേഷ് കൃഷ്ണയെ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി തന്നെ നേരിട്ട് വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായിരിക്കുകയാണ്. 800 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Ads by Google
Wednesday 02 Apr 2025 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google