Wednesday, March 25, 2026 Last Updated 3 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 10.34 AM

വിസ്മയയുടെ മരണം: ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

vismaya, kollam

ഡൽഹി: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.

വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.

മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ഒരു കണ്ണിയുമില്ലെന്നുമാണ് കിരണ്‍ കുമാറിന്റെ ഹര്‍ജിയിലെ വാദം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ല. എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായി എന്നുമാണ് വിസ്മയയുടെ ആത്മഹത്യാ കേസിലെ പ്രതി കിരണ്‍ കുമാറിന്റെ വാദം. ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

Ads by Google
Wednesday 02 Apr 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google