Wednesday, March 25, 2026 Last Updated 59 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ.നായര്‍
Wednesday 02 Apr 2025 09.03 AM

സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു മുതല്‍ ; മധുരയില്‍ തുടക്കം, പിബിയില്‍ പ്രതീക്ഷവെച്ച് കേരള ഘടകം

uploads/news/2025/04/773550/cpm.gif

കൊല്ലം : സി.പി.എം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കം. പോളിറ്റ് ബ്യൂറോയില്‍ കൂടുതല്‍ പ്രാതിനിധ്യം പ്രതീക്ഷിച്ച് കേരള ഘടകം. പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്നതും നിര്‍ണായകചോദ്യം. അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പകരക്കാരനായി കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബിയുടെ പേര് ഉയരുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാവില്ല.

ഇതിന് പോളിറ്റ് ബ്യൂറോയില്‍ പിടിമുറുക്കമുള്ള കേരള ഘടകത്തിലെ 'മുഖ്യ'നായ പിണറായി വിജയന്റെ പച്ചക്കൊടി വേണം. 2012 മുതല്‍ പി.ബിയിലുള്ള ഏറ്റവും മുതിര്‍ന്നയാളാണ് എം.എ. ബേബി. മുഖ്യമന്ത്രി പിണറായി വിജയന് പി.ബിയില്‍ തുടരാന്‍ ഇളവ് ലഭിക്കുമോയെന്നതും പ്രധാനമാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ പിണറായി വിജയന് പി.ബിയില്‍ തുടരാന്‍ സാങ്കേതികമായി കഴിയില്ലെങ്കിലും സി.പി.എം. ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ വീണ്ടും ഇളവ് ലഭിക്കും.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇളവ് നേടിയാണ് അദ്ദേഹം തുടര്‍ന്നത്. കൊല്ലത്തു നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി കഴിഞ്ഞവരെ പി.ബിയിലേക്കും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇത് പിണറായിക്ക് ബാധകമാവില്ല. സി.പി.എമ്മിന്റെ പരമോന്നത വേദിയായ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുക.

Ads by Google
ഉണ്ണി വി.ജെ.നായര്‍
Wednesday 02 Apr 2025 09.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google