Wednesday, March 25, 2026 Last Updated 58 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 08.58 AM

മിണ്ടാപ്രാണിക്കുനേരേ നിരണത്ത് അജ്ഞാതരുടെ കൊടുംക്രൂരത ; എരുമയുടെ വാല്‍ മുറിച്ചുനീക്കി ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിച്ചു

uploads/news/2025/04/773549/animal.jpg

തിരുവല്ല: മിണ്ടാപ്രാണിക്കുനേരേ നിരണത്ത് അജ്ഞാതരുടെ കൊടുംക്രൂരത. രാത്രിയിലെത്തിയ അജ്ഞാതര്‍ എരുമയുടെ വാല്‍ മുറിച്ചുനീക്കി. മുറിച്ചുനീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നിരണം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍, ക്ഷീരകര്‍ഷകനായ പുളിക്കല്‍ വീട്ടില്‍ പി.കെ. മോഹനന്‍ വളര്‍ത്തുന്ന അഞ്ചു വയസുള്ള അമ്മിണി എന്ന എരുമയ്ക്കുനേരേയായിരുന്നു അജ്ഞാതരുടെ വിളയാട്ടം.

കഴിഞ്ഞ 31നു പുലര്‍ച്ചെ നാലോടെ കുളിപ്പിച്ചു പാല്‍ കറക്കുന്നതിനു മോഹനന്‍ തൊഴുത്തില്‍ ചെന്നപ്പോഴാണ് വാല്‍ മുറിഞ്ഞ നിലയില്‍ നില്‍ക്കുന്ന എരുമയെ കണ്ടത്. അന്വേഷണത്തിനിടെ, വീട്ടുമുറ്റത്തെ കസേരയില്‍ മുറിച്ചുമാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടന്‍തന്നെ അയല്‍വാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരമറിയിച്ചു. നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു.

ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം വാലിന്റെ ഭാഗത്തു മരുന്നു വച്ചുകെട്ടി. ഇന്നലെ രാവിലെ മൃഗഡോക്ടറെത്തി കൂടുതല്‍ പരിശോധന നടത്തി മുറിവ് പഴുക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കി. മോഹനന്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും ആരുമായും വിരോധമില്ലെന്നും പ്രതികളെ പിടികൂടാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Wednesday 02 Apr 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google