Wednesday, March 25, 2026 Last Updated 5 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 08.12 PM

എറണാകുളത്ത് തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്.
uploads/news/2025/04/773406/6.gif
photo - facebook

കൊച്ചി: എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്.

അച്ഛൻ ജോഷി വിദേശത്താണ്. അമ്മ ജാസ്മിന്റെ വീട്ടിലാണ് ഇവർ കുറച്ച് നാളായി താമസിക്കുന്നത്. വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്.

ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Ads by Google
Tuesday 01 Apr 2025 08.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google