Wednesday, March 25, 2026 Last Updated 47 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 11.52 AM

'എമ്പുരാന്‍' റീ എഡിറ്റിംഗ് ഭീഷണിയുടെ പുറത്തല്ല ; കഥ മോഹന്‍ലാലിനും നേരത്തേ അറിയാമായിരുന്നെന്ന് ആന്റണി

uploads/news/2025/04/773348/empuran.jpg

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ ഉയര്‍ത്തിവിട്ട വിവാദത്തില്‍ സിനിമ റീ എഡിറ്റിംഗ് നടത്തിയത് ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന്റേയോ ഭീഷണിയു ടേയോ പുറത്തല്ലെന്നും കൂട്ടായി എടുത്ത തീരുമാനമാണെന്നും സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനും തനിക്കും എല്ലാവര്‍ക്കും കഥ നേത്തേ തന്നെ അറിയാമായിരുന്നെന്നും തെറ്റുകള്‍ തിരുത്തുക തങ്ങളുടെ ചുമതലയാണെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും മുരളീഗോപിയും തങ്ങള്‍ക്കൊപ്പം തന്നെയാണെന്നും അദ്ദേഹത്തിന് സിനിമ റീ എഡിറ്റ് ചെയ്യുന്നതില്‍ അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യം ഇല്ലെന്നും പറഞ്ഞു. സിനിമ വന്‍ വിവാദം ഉയര്‍ത്തിവിട്ട സാഹചര്യത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. വിവാദത്തെ തുടര്‍ന്ന് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത ശേഷം പ്രദര്‍ശനം കഴിഞ്ഞദിവസം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഏകദേശം മൂന്ന് മിനിറ്റോളം വരുന്ന 17 കട്ടുകളാണ് സിനിമയ്ക്ക് വേണ്ടി വന്നത്.

സിനിമയിലെ ഗോധ്ര കലാപത്തെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ക്കൊപ്പം സിനിമയിലെ വില്ലന്റെ ബജ്‌രംഗി എന്ന് വരുന്ന പേരും ഒഴിവാക്കിയാണ് പുതിയതായി പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം സിനിമ റീ എഡിറ്റ് ചെയ്ത് പ്രദര്‍ശനം തുടങ്ങിയിട്ടും വിവാദ സിനിമയുടെ കഥ എഴുതിയ മുരളീഗോപി കാര്യമായി പ്രതികരിച്ചിരുന്നില്ല. സിനിമയെ വിവാദം പിടികൂടിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ ഖേദപ്രകടനം ആരേയും വേദനിപ്പിക്കരുത് എന്ന് കരുതിയാണെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചിരുന്നു.

സിനിമയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ ആക്രമണവും ഉണ്ടായീ. ഇതിനെ തുടര്‍ന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻലാലും അണിയറപ്രവർത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹൻലാൽ പങ്കുവെച്ച കുറിപ്പ് സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി കുറിപ്പ് പങ്കുവെച്ചിരുന്നില്ല. സിനിമയ്ക്ക് എതിരേ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത് വന്നതോടെയാണ് വന്‍ വിവാദം ഉയര്‍ന്നത്.

Ads by Google
Tuesday 01 Apr 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google