Wednesday, March 25, 2026 Last Updated 53 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 11.38 AM

റീല്‍സിനായി സീബ്രാക്രോസിംഗില്‍ നൃത്തം ചെയ്തു ട്രാഫിക്ജാം ; കോണ്‍സ്റ്റബിളായ ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍

uploads/news/2025/04/773347/reels.jpg

തിരക്കേറിയ പാതയിലെ സീബ്രാക്രോസിംഗില്‍ ഭാര്യ നൃത്തം ചെയ്തതിനെ തുടര്‍ന്ന് പോലീസ്‌കോണ്‍സ്റ്റബിളായ ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍. സെക്ടര്‍-20 ഗുരുദ്വാര ചൗക്കിലെ സീബ്രാ ക്രോസിംഗില്‍ ഭാര്യ ജ്യോതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ചണ്ഡീഗഡില്‍ പോലീസുകാരന്‍ അജയ് കുണ്ടുവിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. മാര്‍ച്ച് 20 ന് വൈകുന്നേരം 4:30 ഓടെ നടന്ന സംഭവം ഗതാഗത തടസ്സത്തിന് കാരണമാവുകയും വിവാദത്തിന് കാരണമാവുകയും ചെയ്തു.

സെക്ടര്‍ 32 ലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ജ്യോതി തന്റെ സഹോദരന്റെ ഭാര്യ പൂജയുടെ സഹായത്തോടെയായിരുന്നു ഡാന്‍സ് റീല്‍ ചിത്രീകരി ച്ചത്. ട്രാഫിക് ജാം അറിയാതെ ജ്യോതി ഒരു ജനപ്രിയ ഹരിയാന്‍വി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറലായിരി ക്കുക യാണ്. വീഡിയോ വൈറലായതിനെത്തുടര്‍ന്ന്, ഹെഡ് കോണ്‍സ്റ്റബിള്‍ ജസ്ബീര്‍ ചണ്ഡീഗഡിലെ സെക്ടര്‍ 34 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സംഭവത്തില്‍ ചണ്ഡീഗഡ് പോലീസ് അന്വേഷണം ആരംഭിച്ചു, എഎസ്‌ഐ ബല്‍ജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സെക്ടര്‍ 20 ലെ ഗുരുദ്വാര ചൗക്കിലും സെക്ടര്‍ 17 ലെ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തുന്നതിനും പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതിനും ബിഎന്‍എസിന്റെ 125, 292, 3(5) വകുപ്പുകള്‍ പ്രകാരം സ്ത്രീകള്‍ ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോണ്‍സ്റ്റബിള്‍ അജയ് കുണ്ടുവിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് വീഡിയോ അപ്ലോഡ് ചെയ്തതിനാല്‍ സെക്ടര്‍ 19 പോലീസ് സ്റ്റേഷനിലെ സ്ഥാനത്തുനിന്ന് കോണ്‍സ്റ്റബിള്‍ അജയ് കുണ്ടുവിനെയും സസ്പെന്‍ഡ് ചെയ്തു. അതേസമയം അജയ് കുണ്ടുവിന്റെ സസ്പെന്‍ഷന്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായി. പലരും തീരുമാനത്തെ ചോദ്യം ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയത് ഭാര്യയായതിനാല്‍ കോണ്‍സ്റ്റബിളിനെ ഉത്തരവാദിയാക്കരുതെന്ന് അവര്‍ വാദിച്ചു.

Ads by Google
Tuesday 01 Apr 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google