Wednesday, March 25, 2026 Last Updated 53 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 10.45 AM

ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റ സംഭവം: അന്വേഷണം ആരംഭിച്ചു

beer, bottle, thrown, boy, injury, investigation

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനികള്‍ എറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റതില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറില്‍ എത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ പുറത്തേക്ക് എറിഞ്ഞ ബിയര്‍കുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റത്.

അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. മദ്യപാനികള്‍ എറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയര്‍ കുപ്പിയുടെ ചില്ലുകള്‍ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരിക്കേറ്റ കുട്ടി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

Ads by Google
Tuesday 01 Apr 2025 10.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google