Wednesday, March 25, 2026 Last Updated 52 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Mar 2025 06.25 PM

ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ 11 ബോ​ഗികൾ പാളം തെറ്റി; ഒരു മരണം, 25 പേർക്ക് പരിക്കേറ്റു

അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു.
odisha

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോ​ഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്.

റെയിൽവേ അധികൃതർ അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്.

Ads by Google
Sunday 30 Mar 2025 06.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google