Wednesday, March 25, 2026 Last Updated 46 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Mar 2025 04.36 PM

കുടിവെള്ള വിതരണക്കാരന്റെ വീട്ടിൽ നിന്ന് പിടിച്ചത് അരക്കിലോ എംഡിഎംഎ; കൊച്ചിയിൽ വൻ ലഹരിവേട്ട

കുടിവെളള വിതരണത്തിൻറെ മറവിൽ ലഹരി കച്ചവടം നടത്തിയിരുന്ന മലപ്പുറം സ്വദേശിയിൽ നിന്ന് അര കിലോ എംഡിഎംഎയാണ് കണ്ടെടുത്തത്.
kochi, mdma

കൊച്ചിയിൽ ഇന്നലെ രാത്രി നടന്ന ലഹരി വേട്ടയിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ചു പേർ പിടിയില്‍. കുടിവെളള വിതരണത്തിൻറെ മറവിൽ ലഹരി കച്ചവടം നടത്തിയിരുന്ന മലപ്പുറം സ്വദേശിയിൽ നിന്ന് അര കിലോ എംഡിഎംഎയാണ് കണ്ടെടുത്തത്. പിടിയിലായവരിൽ രണ്ടു പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

എളമക്കരയ്ക്കടുത്ത് പുതുക്കലവട്ടത്തു നിന്ന് പിടിയിലായ മുഹമ്മദ് നിഷാദ് മലപ്പുറം പൊന്നാനി സ്വദേശിയാണ്. ഇയാള്‍ രണ്ടു വർഷമായി കുടിവെളള വിതരണവുമായി നഗരത്തിലുണ്ട്. കുടുംബത്തിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അരക്കിലോ എംഡിഎംഎ കണ്ടെത്തിയത്.

കുടിവെളള വിതരണക്കാരുടെ സംഘടനയുമായുളള പ്രശ്നങ്ങളുടെ പേരിൽ തന്നെ കുടുക്കിയതാണെന്ന് പോലീസ് നടപടിക്കിടെ മാധ്യമങ്ങളോട് നിഷാദ് പറഞ്ഞു. എന്നാൽ നിഷാദിന്റെ വീട്ടിൽ നിന്ന് ലഹരി കണ്ടെടുത്തതിന്റെ ദൃശ്യങ്ങളടക്കം ഉണ്ടെന്നും ​പോലീസ് വ്യക്തമാക്കി.

Ads by Google
Sunday 30 Mar 2025 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google