Wednesday, March 25, 2026 Last Updated 53 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Mar 2025 10.21 AM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

thamarassery, man, dead, jaundice

കോഴിക്കോട്: താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ചാന്ദിരത്തില്‍ ജിതിന്‍ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Ads by Google
Sunday 30 Mar 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google