Wednesday, March 25, 2026 Last Updated 51 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 12.42 PM

തിരുവനന്തപുരം അഴൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

police, officer, found, dead,

തിരുവനന്തപുരം: ചിറയിന്‍കീഴ് അഴൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ റാഫി(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ടയര്‍മെന്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പോലിസ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതില്‍ ജാമ്യക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Ads by Google
Saturday 29 Mar 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google