Wednesday, March 25, 2026 Last Updated 53 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 11.59 AM

കുളത്തൂപ്പുഴ ഓയില്‍ പാമില്‍ സ്‌റ്റെറിലൈസറില്‍ ചോര്‍ച്ച: തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

leak, sterlizer, kulathupuzha, oil, palm, workers

കൊല്ലം: കുളത്തൂപ്പുഴയിലെ ഓയില്‍ പാമില്‍ സ്റ്റെറിലൈസറില്‍ ചോര്‍ച്ച കണ്ടെത്തി. തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സ്റ്റെറിലൈസറിലാണ് ഇന്നലെ ചോര്‍ച്ച സംഭവിച്ചത്. ഈ ആഴ്ച ഇത് അഞ്ചാം തവണയാണ് ചോര്‍ച്ച ഉണ്ടാകുന്നത്. നിലവാരം കുറഞ്ഞ വാഷര്‍ ഉപയോഗിക്കുന്നതാണ് ചോര്‍ച്ചയ്ക്ക് കാരണം എന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

ചോര്‍ച്ച ഉണ്ടാകുമ്പോള്‍ ഇത്തരം വാഷര്‍ ഉപയോഗിച്ച് ചോര്‍ച്ച താല്‍കാലികമായി അടയ്ക്കുന്നതാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റെറിലൈസെര്‍ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിച്ചിരുന്നു. ഇന്നലെ രാത്രിയിലും ചോര്‍ച്ച തുടരുകയായിരുന്നു.

Ads by Google
Saturday 29 Mar 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google