Wednesday, March 25, 2026 Last Updated 49 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 11.03 AM

അച്ഛന്‍ പല്ലുപറിച്ചു: പിന്നാലെ നെഞ്ചത്തടിച്ച് കരഞ്ഞ് കുരുന്ന്, വീഡിയോ വൈറല്‍

father, plucking, son, teeth, yarn

കുരുന്നുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരച്ഛനും മകനുമാണ് വീഡിയോയില്‍ ഉള്ളത്. നൂല്‍ ഉപയോഗിച്ച് അച്ഛന്‍ മകന്റെ പല്ല് പറിക്കാന്‍ ശ്രമിക്കുന്നതും കണ്ണീരോടും ഭയത്തോടും കൂടി ഇരിക്കുന്ന മകനെ ധൈര്യപ്പെടുത്താന്‍ അച്ഛന്‍ ശ്രമിക്കുന്നതുമായ മനോഹരമായ നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.

@hanumanuthakur എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകന്റെ ഇളകിയ പാല്‍പ്പല്ല് ഒരു നൂലു കൊണ്ട് പറിച്ചെടുക്കാന്‍ അച്ഛന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് വീഡിയോയില്‍. 63 ലക്ഷത്തിലധികം പേര്‍ കണ്ട ഈ ക്ലിപ്പ്, ഒരു ക്ലാസിക് രക്ഷാകര്‍തൃ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. പല്ലു പറിക്കുന്നതിനായി പല്ലില്‍ അച്ഛന്‍ നൂലിട്ടതും ഭയത്തോടെ കുട്ടിയുടെ കണ്ണുനിറഞ്ഞൊഴുകുന്നത് കാണാം. അവന്റെ പേടിയും വേദനയും മനസ്സിലാക്കിയ അച്ഛന്‍ 'നീ ശക്തനായ ആണ്‍കുട്ടിയാണ്' എന്ന് പറഞ്ഞ് അവനെ ധൈര്യപ്പെടുത്തുന്നു. ആ നിമിഷത്തെ നേരിടാന്‍ അവനെ പ്രോത്സാഹിപ്പിക്കുന്നു.

അച്ഛന്‍ പകര്‍ന്ന് നല്‍കിയ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പല്ലു പറിക്കുന്നതിനിടയില്‍ കണ്ണീരോടെ അവന്‍ പറയുന്നത്, 'ഞാന്‍ ശക്തനാണ് എനിക്ക് വേദന എടുക്കുന്നില്ല' എന്നാണ്. കുട്ടിയുടെ കണ്ണീരോടെയുള്ള ഈ വാക്കുകള്‍ ആണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നീ യഥാര്‍ത്ഥത്തില്‍ ശക്തനാണ് എന്ന് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. കൃത്യമായ ഇടപെടലിലൂടെ കുട്ടിയെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത അച്ഛനെയും നിരവധി പേര്‍ അഭിനന്ദിച്ചു.

Ads by Google
Saturday 29 Mar 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google