Wednesday, March 25, 2026 Last Updated 49 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 10.36 AM

അഫ്ഗാനിസ്ഥാനിലും ആശങ്ക പടര്‍ത്തി ഭുചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

earthquake, spread, afghanistan, richter, scale, high, magnitude

കാബൂള്‍: അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മ്യാന്‍മറിലെയും തായ്ലന്‍ഡിലെയും ഭൂകമ്പത്തിന്റെ ഭീതിയൊഴിയാത്ത സാഹചര്യം നിലനില്‍ക്കെയാണ് അഫ്ഗാനിലും ആശങ്ക പടര്‍ത്തി ഭൂചലനം ഉണ്ടായിരിക്കുന്നത്.

റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാന്‍മറില്‍ ഉണ്ടായത്. ഇതില്‍ 144 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടാവുകയായിരുന്നു. പിന്നാലെയാണ് 4.2 തീവ്രതയോടെ അര്‍ധരാത്രിയില്‍ അടുത്ത ഭൂചലനമുണ്ടായത്. ഭൂകമ്പത്തില്‍ മ്യാന്‍മറില്‍ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീണു. മണ്ടാലെ നഗരത്തില്‍ ഒരു പള്ളി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Saturday 29 Mar 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google