Wednesday, March 25, 2026 Last Updated 52 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 09.36 AM

എംബിഎ വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ കാണാതായ സംഭവം ; കെഎസ്‌യു ഗവര്‍ണര്‍ക്കും മന്ത്രിക്കും പരാതി നല്‍കി

uploads/news/2025/03/772833/kerala-uty.jpg

തിരുവനന്തപുരം: എംബിഎ വിദ്യാര്‍ത്ഥികളുടെ പരീക്ഷാപേപ്പര്‍ കാണാതായ സംഭവത്തില്‍ ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി കെ.എസ്.യു. ഉത്തരക്കടലാസുകള്‍ നഷ്ടമായതില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളാസര്‍വകലാശാലയിലാണ് 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്.

എംബിഎ ഫിനാന്‍സ് സ്ട്രീം വിദ്യാര്‍ത്ഥികളുടെ മെയ് 31 ന് നടന്ന പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയാകാതെ വന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയായിട്ടും പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസമായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല.

ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. ഫലം പ്രഖ്യാപിക്കാത്തതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനായിട്ടില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ പുനപരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകന്‍ സര്‍വകലാശാലയ്ക്ക് വിശദീകരണം.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും എന്നിരുന്നാലും പുനപരീക്ഷ ഒഴിക്കാനാകില്ലെന്ന നിലപാടിലാണ് സവര്‍വകലാശാല. നാലാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ ബന്ധപ്പെട്ടപ്പോള്‍ മൂന്നാം സെമസ്റ്ററില്‍ ഈ പേപ്പറില്‍ പരീക്ഷ വീണ്ടും എഴുതണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Ads by Google
Saturday 29 Mar 2025 09.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google