Wednesday, March 25, 2026 Last Updated 53 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 08.53 AM

നിരാഹാരസമരം പത്താം ദിവസത്തിലേക്ക് ; തിങ്കളാഴ്ച ആശാമാര്‍ മുടിമുറിക്കല്‍ സമരത്തിന്

uploads/news/2025/03/772798/asha-workers-strike.jpg

തിരുവനന്തപുരം: വേതനവര്‍ദ്ധനയടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ആശ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. സമരം 50 ാം ദിവസത്തിലേക്ക് എത്തുന്ന തിങ്കളാഴ്ച മുടിമുറിച്ച് സമരത്തിനൊരുങ്ങുകയാണ്. ഇന്ന് 48 ദിവസങ്ങള്‍ പൂര്‍ത്തിയായിട്ടും സമരം തീര്‍ക്കാനോ ചര്‍ച്ചയ്ക്ക് വിളിക്കാനോ സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ സമരമുറയ്ക്ക് ഒരുങ്ങുന്നത്.

സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരസമരം ഇന്ന് പത്താംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോള്‍ നിരാഹാരം ഇരിക്കുന്നത് ഷൈലജ എസ്, ബീന പീറ്റര്‍, അനിതകുമാരി എന്നിവരാണ്. മാര്‍ച്ച് 19-ന് ആരോഗ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങും എത്തിയിരുന്നില്ല. ഇതോടെ സമരത്തിന്റെ രൂപം മാറ്റി സെക്രട്ടേറിയേറ്റ് മാര്‍ച്ചും നിരാഹാരസമരവുമൊക്കെ തുടങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സമരവേദിയില്‍ ആശാവര്‍ക്കര്‍മാര്‍ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തലസ്ഥാനത്തെ പ്രതിഷേധത്തിന് സമാനമായുള്ള പരിപാടികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്നും മിനി കുട്ടിച്ചേര്‍ത്തു.

Ads by Google
Saturday 29 Mar 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google