ക്ഷേത്രോത്സവത്തിനിടെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ . കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കല്‍ വീട്ടില്‍ വൈശാഖി(25)നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഉത്സവത്തിന് എത്തിയതായിരുന്നു വെസ്റ്റ്ഹില്‍ സ്വദേശിനിയായ യുവതി. തിറ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വൈശാഖ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് നടപടി സ്വീകരിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് പോലീസ്.വൈശാഖിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.