Wednesday, March 18, 2026 Last Updated 15 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 05.26 PM

സംസ്ഥാനത്ത് മഴ പെയ്തേക്കും; 20 വരെ ഇടത്തരം മഴയ്ക്ക് സാധ്യത

in

തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മാർച്ച് 16 മുതൽ 20 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരം സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നു. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു.

Ads by Google
Monday 16 Mar 2026 05.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google