Sunday, March 15, 2026 Last Updated 46 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.41 PM

ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു

വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്.
aynatbolla

ടെഹ്റാന്‍ : ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു. ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന സംസ്‌കാര ചടങ്ങാണ് മാറ്റിവച്ചതെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ടെഹ്‌റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയതും, പ്രസംഗം നടത്തിയതും ഇവിടെയാണ്. വിശുദ്ധ നഗരമായ മഷ്ഹദില്‍ ഖമനയിയുടെ സംസ്‌കാരചടങ്ങ് നടത്താനാണ് തീരുമാനം. ഖമനയിയുടെ ജന്മനാടാണ് മഷ്ഹദ്. എന്നാല്‍, സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം,ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി.ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന്
മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് . ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Wednesday 04 Mar 2026 08.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google