Sunday, March 15, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : എ പത്മകുമാറിന് ജാമ്യം, ജയിലില്‍ നിന്നും പുറത്തേക്ക്

uploads/news/2026/03/828410/pathma-kumar.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രധാനപ്രതി മുന്‍ ദേവസ്വംബോര്‍ഡ് തലവന്‍ എ.പത്മകുമാറിന് ജാമ്യം. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കൊല്ലം കോടതിയില്‍ നിന്നുഗ സ്വാഭാവികമായ ജാമ്യം കിട്ടുകയായിരുന്നു. ഈ കേസില്‍ ജയിലിന് പുറത്താകുന്ന എട്ടാമത്തെയാളാണ് എ പത്മകുമാര്‍. ദ്വാരപാലക പാളി കേസിലാണ് ഇപ്പോള്‍ ജാമ്യം കിട്ടിയത്.

കഴിഞ്ഞ നവംബര്‍ 20 മുതല്‍ ജയിലിലും എസ്‌ഐടി കസ്റ്റഡിയിലുമായി കഴിയുകയായിരുന്നു പത്മകുമാര്‍. പത്മകുമാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്താണ് സ്വര്‍ണ്ണക്കൊള്ള വിവാദമുണ്ടാകുന്നത്. കേസിലെ പ്രധാനപ്രതിയെന്ന് എസ്‌ഐടി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പത്മകുമാറിനെ അറസ്റ്റ്് ചെയ്തത്. കേസിലെ പ്രധാനപ്രതിയാണെന്ന് എസ്‌ഐടി കണ്ടെത്തിയതിന് പിന്നാലെ തിരുവനനത്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുപോയി മണിക്കുറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസറ്റ്.

പത്മകുമാറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയായിരുന്നു. കട്ടിളപ്പാളി കേസിലും നേരത്തേ പത്മകുമാറിന് ജാമ്യം കിട്ടിയിരുന്നെങ്കിലും ദ്വാരപാലക പാളിക്കേസില്‍ ജയിലില്‍ തുടരുകയായിരുന്നു. ശബരിമല സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമ്പോള്‍ സിപിഐഎമ്മിന്റെ പത്തനംതിട്ടാ ജില്ലാക്കമ്മറ്റിയംഗമായിരുന്നു. എന്നാല്‍ പാര്‍ട്ടി ഒരു നടപടിയും എടുത്തിരുന്നില്ല. കുറ്റപത്രം വരട്ടെ കുറ്റക്കാരനാണെന്ന് കോടതി വിധിക്കട്ടെ എന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്.

Ads by Google
Wednesday 04 Mar 2026 11.44 AM
YOU MAY BE INTERESTED
Ads by Google
Ads by Google