Monday, March 16, 2026 Last Updated 10 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM

'പെരുങ്കള്ളന്‍' പ്രയോഗം രാഷ്‌ട്രീയ തിരിച്ചടിയാകും, ഇടതുമുന്നണിയില്‍ ഭിന്നത; തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട്‌ കടുത്ത വിയോജിപ്പുമായി സി.പി.ഐ

കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന പത്‌മകുമാറിനോ ജാമ്യം ലഭിച്ച എന്‍. വാസുവിനോ നേരെ ഗോവിന്ദന്‌ ഇതേ ഭാഷ ഉപയോഗിക്കുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കുകയും തന്ത്രിയെ മാത്രം 'പെരുങ്കള്ളന്‍' എന്ന്‌ മുദ്രകുത്തുകയും ചെയ്യുന്നത്‌ രാഷ്‌ട്രീയമായി വിപരീതഫലം ചെയ്യുമെന്ന്‌ സി.പി.ഐ
uploads/news/2026/02/826803/M.V.-Govindan.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരര്‍ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ 'പെരുങ്കള്ളന്‍' പ്രയോഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട്‌ കടുത്ത വിയോജിപ്പാണ്‌ സി.പി.ഐ. പ്രകടിപ്പിച്ചിരിക്കുന്നത്‌. ഇത്‌ സര്‍ക്കാരിനും മുന്നണിക്കും രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും സി.പി.ഐ. നേതൃത്വം നല്‍കുന്നു.

കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന എ. പത്‌മകുമാറിനോ ജാമ്യം ലഭിച്ച എന്‍. വാസുവിനോ നേരെ എം.വി. ഗോവിന്ദന്‌ ഇതേ ഭാഷ ഉപയോഗിക്കുന്നില്ല. പത്‌മകുമാര്‍ ഇപ്പോഴും സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുകയും ചെയ്യുന്നു. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കുകയും തന്ത്രിയെ മാത്രം 'പെരുങ്കള്ളന്‍' എന്ന്‌ മുദ്രകുത്തുകയും ചെയ്യുന്നത്‌ രാഷ്‌ട്രീയമായി വിപരീതഫലം ചെയ്യുമെന്ന്‌ സി.പി.ഐ വിലയിരുത്തുന്നു.

തന്ത്രിയുടെ ജാമ്യത്തിനെതിരേ അപ്പീലുമായി ഹൈക്കോടതിയില്‍ പോയാല്‍ വിജയിക്കുമോ എന്ന കാര്യത്തിലും സി.പി.ഐ. ആശങ്ക പ്രകടിപ്പിക്കുന്നു.
കോടതിയില്‍നിന്ന്‌ കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത്‌ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. എന്നാല്‍ ഈ വിഷയങ്ങളൊന്നും ഇടതു മുന്നണിയില്‍ പോലും ചര്‍ച്ചയാകുന്നില്ല.

മുന്നണി മര്യാദകള്‍ കാറ്റില്‍ പറത്തി സി.പി.എം. കാട്ടുന്ന ആധിപത്യം എല്‍.ഡി.എഫിനു ദോഷംചെയ്യുമെന്ന മുന്നറിയിപ്പാണ്‌ സി.പി.ഐ. നല്‍കുന്നത്‌. പ്രമുഖ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ്‌ തന്ത്രിക്ക്‌ വേണ്ടി ഹാജരാകുന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google