Wednesday, March 18, 2026 Last Updated 1 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.44 PM

ഹമാസിനെ വിളിച്ചുവരുത്തും ലൗജിഹാദ് കാണത്തുമില്ല ; മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ കേരളാസ്‌റ്റോറി കാണേണ്ട

uploads/news/2026/02/826248/rajeev-chandra-sekhar-manga.jpg

ന്യൂഡല്‍ഹി: പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണെന്നും കേരളത്തിലെ ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഹമാസ് ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്‌നം ഇല്ലെന്നും ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്ന അദ്ദേഹം മൂക്കിന് മുന്‍പില്‍ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും പറഞ്ഞു.

ലൗ ജിഹാദോ, ഹമാസ് എന്ന് പറഞ്ഞാലോ ഉടന്‍ വര്‍ഗീയവാദികളായി ചിത്രീകരിക്കും. എന്നാല്‍ അങ്ങനെ അഭിപ്രായമുള്ളവര്‍ ഇവിടെയുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ചിലര്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണം.

വികസനത്തെക്കുറിച്ച് ഒന്നും ചര്‍ച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കില്‍ കേരള സ്റ്റോറി സിനിമ കാണേണ്ട. കേരള സ്റ്റോറി ഇഷ്ട്ടമുള്ളവര്‍ക്ക് കാണാം. അത് അവരുടെ അവകാശം ആണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Thursday 19 Feb 2026 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google